ഓണം വിപണി ലക്ഷ്യമിട്ട് കൂള്‍ പ്ലേ: 6 ജിബി റാം 13 മെഗാ പിക്സല്‍ ഡുവല്‍ ലെന്‍സ് ക്യാമറ. പ്രത്യേകതള്‍ ഏറെ

ഓണം വിപണി ലക്ഷ്യമിട്ട് കൂള്‍ പ്ലേ 6 സ്മാര്‍ട് ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. കൂള്‍പാഡിന്റെ ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ ആഗസ്റ്റ് 20 ന് ഇന്ത്യയിലെത്തിക്കുമെന്ന് ചൈനീസ് കമ്ബനിയായ കൂള്‍പാഡ് കമ്ബനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ചൈനയില്‍ നേരത്തെ തന്നെ ലോഞ്ച് ചെയ്ത കൂള്‍ പ്ലേ 6 സ്മാര്‍ട്ട് ഫോണ്‍ ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 653 പ്രോസസറും അഡ്രിനോ 510 ജി.പി.യുവും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

കൂടാതെ 6.ജി.ബി റാം, 4060 എം.എ.എച്ച് ബാറ്ററി 64 ജി.ബി സ്റ്റോറേജ് സംവിധാനം, നീണ്ടു നില്‍ക്കുന്ന ബാറ്ററി. ഡ്യൂവല്‍ ക്യാമറ, 13 മെഗാ പിക്സലിന്റെ സോണിയുടെ രണ്ട് ലെന്‍സുകളിലായി മോണോക്രോം, ഡെപ്ത് ഓഫ് ഫീല്‍ഡ് സംവിധാനം, എന്നിവയെല്ലാം കൂള്‍ പ്ലേ 6 സ്മാര്‍ട്ട് ഫോണിന്റെ പ്രത്യേകതകളാണ്.

SHARE