മല്‍സരത്തിന് മുമ്പ് തണുപ്പേറിയ മുറിയില്‍ സംഘാടകര്‍ ഇരുത്തി: ബോള്‍ട്ടിന്റെ തോല്‍വിയ്ക്ക് കാരണം സംഘാടകരെന്ന ആരോപണവുമായി ജമൈക്കന്‍ ടീം

വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ തോല്‍വിക്ക് കാരണക്കാര്‍ സംഘാടകരാണെന്ന ആരോപണവുമായി ജമൈക്കന്‍ ടീമും സഹതാരങ്ങളും. മല്‍സരത്തിന് മുമ്പ് തണുപ്പേറിയ മുറിയില്‍ സംഘാടകര്‍ ഇരുത്തിയതാണ് റിലേയിലെ തോല്‍വിക്ക് കാരണമെന്നാണ് ടീമിന്റെആരോപണം.

ഓട്ടത്തിന് മുന്‍പുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതിന് ശേഷമായിരുന്നു സംഘാടകര്‍ നാല്‍പ്പത് മിനിട്ട് തണുപ്പേറിയ മുറിയില്‍ ഇരുത്തിയത്. ഇതാണ് ബോള്‍ട്ടിന് പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് ജമൈക്കന്‍ ടീമും സഹതാരങ്ങളിലൊരാളായ യോഹാന്‍ ബ്ലേക്കും ആരോപിക്കുന്നത്.മറ്റ് മല്‍സരങ്ങളുടെ മെഡല്‍ദാന ചടങ്ങ് വൈകിയതാണ് താരങ്ങളെ തണുപ്പേറിയ മുറിയില്‍ ഇരുത്താന്‍ കാരണം. അധികൃതരുടെ നടപടിയെ വിമര്‍ശിച്ച് അമേരിക്കന്‍ ടീമംഗമായ ജസ്റ്റിന്‍ ഗാറ്റ്ലിനും രംഗത്തെത്തി.

SHARE