ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചര്‍ച്ചയ്ക്കു വിളിച്ചില്ല, ബിജെപി പ്രതീക്ഷിച്ച സ്ഥാനങ്ങള്‍ തന്നില്ല; പരാതിക്കെട്ടഴിച്ച് സി.കെ.ജാനു

കൊച്ചി: പ്രതീക്ഷിച്ച സ്ഥാനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതില്‍ അമര്‍ഷമുണ്ടെന്ന് ജനാധിപത്യ രാഷ്ട്രിയ സഭാ നേതാവ് സികെ ജാനു. ദളിതര്‍ക്കെതിരായ ദേശവ്യാപകമായി ഉണ്ടാകുന്ന അക്രമങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ട്. ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ആര്‍ക്കൊപ്പവും കൂട്ടുചേരാന്‍ തയാറാണെന്നും ജാനു പറഞ്ഞതായി ന്യൂസ് 18 ചാനലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏത് രാഷ്ട്രീയ പാര്‍ട്ടി ചര്‍ച്ച നടത്താന്‍ വിളിച്ചാലും തയാറാണ്. ഞങ്ങളെ തിന്നാന്‍ വരുന്ന ചെകുത്താനാണ് സഹായമെങ്കില്‍, അയാള്‍ ഞങ്ങളെ തിന്നുന്നത് രണ്ടാമത്തെ കാര്യമാണ്. ആദ്യം സഹായം വാങ്ങിക്കും. ഇതാണ് ഞങ്ങളുടെ പോളിസി- ജാനു പറയുന്നു.

SHARE