അമിത് ഷായുടെ പദ്ധതികള്‍ നടപ്പാക്കാത്തതില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തി; കുമ്മനത്തിന്റെ പദയാത്ര മാറ്റിവെക്കാന്‍ സാധ്യത

കൊച്ചി: മെഡിക്കല്‍ കോഴയും, റിപ്പോര്‍ട്ട് തിരുത്തലും അച്ചടക്ക നടപടിയും കണക്കിലെടൃത്ത് കുമ്മനം രാജശേഖരന്റെ പദയാത്ര മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ തൃശൂരില്‍ നടക്കും. പദയാത്ര ചര്‍ച്ചെചെയ്യാന്‍ വിളിച്ച യോഗത്തില്‍ അഴിമതിയും മറ്റും ചര്‍ച്ചയാവും. അമിത് ഷായുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ കുമ്മനം രാജശേഖരുള്‍പ്പെടെയുള്ള നേതാക്കള്‍ വിമുഖത കാണിക്കുന്നു എന്ന് കേരള ബിജെപി നേതൃത്വത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

അമിത് ഷാ നിര്‍ദേശിച്ച പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കാത്തതില്‍ കേന്ദ്രത്തിന് സംസ്ഥാന നേതൃത്ത്വത്തോട് അതൃപ്തിയുണ്ടെന്ന സൂചനകളുണ്ട്. ഇതിനിടെ നാളെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് നാളെ പാലക്കാട് ചില സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.

ബിജെപിയ്‌ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടക്കുന്ന ഭാരവാഹി യോഗം നിര്‍ണായകമാകും. മെഡിക്കല്‍ കോഴയും റിപ്പോര്‍ട്ട് തിരുത്തലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും എന്നാണ് കരുതുന്നത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം കുമ്മനത്തിന്റെ പദയാത്രമാത്രമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

SHARE