മുരുകന് ചികിത്സ നിഷേധിച്ചത് തമിഴനായതുകൊണ്ട്; മെഡിസിറ്റി ആശുപത്രിയെ കുറ്റപ്പെടുത്തി ആംബുലന്‍സ് ഉടമ

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ പിന്നില്‍ തമിഴനെന്ന നിലയിലെ വിവേചനമായിരുന്നു കാരണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍. മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് ആംബുലന്‍സ് ഉടമയായ കൂടിയായ രാഹുല്‍ രൂക്ഷമായി പ്രതികരിച്ചത്.

‘മുരുകനുമായി മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വെന്റിലേറ്ററില്ലെന്നാണ് പറഞ്ഞത്. പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് നിഷേധിച്ചു. മുരുകന്‍ തമിഴനാണെന്ന് മനസിലാക്കിയത് കൊണ്ടാണ് ചികിത്സ നിഷേധിച്ചത്,’ രാഹുല്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിളിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉണ്ടെന്നാണ് പറഞ്ഞതെന്നും, ഇതറിഞ്ഞ് അവിടെ ചെന്നപ്പോള്‍ വെന്റിലേറ്റര്‍ ഇല്ലെന്നായിരുന്നു മറുപടിയെന്നും രാഹുല്‍ വിശദീകരിച്ചു.

ഇന്നലെ മുരുകന്റെ മരണവുമായി ബന്ധപ്പെട്ട മെഡിസിറ്റിയിലെ ഡോ.ബിലാല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അധികൃതര്‍ വിലക്കിയത് കൊണ്ടാണ് മുരുകന് ഇത് അനുവദിക്കാതിരുന്നതെന്നും ബിലാല്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

SHARE