ഗോരഖ്പുരിലെ ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങള്‍ മരിച്ചു; ഓക്‌സിജന്‍ ഇല്ലാതിരുന്ന കാര്യം ആരും പറഞ്ഞില്ലെന്ന് ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന മൂന്നു കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ഓക്‌സിജന്‍ നിലച്ചപ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത് എന്ന് ആശുപത്രി ജീവനക്കാര്‍ പറ!ഞ്ഞു. ഇതോടെ, ഓഗസ്റ്റ് നാലു മുതലുള്ള ഒരാഴ്ചക്കാലത്ത് ജീവന്‍ വെടിഞ്ഞ പി!ഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 67 ആയി. ഇതില്‍ 30 പേര്‍ മരിച്ചതു വ്യാഴം, വെള്ളി ദിവസങ്ങളില്‍ മാത്രം. ഈ ദിവസം ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്ന കാര്യം തന്നോടാരും പറഞ്ഞില്ലെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ്.ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് താന്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷെ ഓക്‌സിജന്‍ വിതരണത്തില്‍ പ്രശ്‌നങ്ങളുള്ള കാര്യം ആറും പറഞ്ഞില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചെന്നും ആദിത്യനാഥ് വ്യക്തമാക്കി.ഇന്നലെ മുതല്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ മരണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുകയാണ്. പ്രധാനപ്പെട്ട വിഷയത്തിലേക്ക് ഞങ്ങളുടെ ശ്രദ്ധതിരിച്ചതിന് നന്ദി അറിയിക്കുന്നു.

ആദിത്യനാഥ്

മാധ്യമവാര്‍ത്തകള്‍ കണ്ട് പ്രധാനമന്ത്രി ആശങ്കയറിയിച്ചു. പല മാധ്യമങ്ങളും മരണസംഖ്യ പലവിധത്തിലാണ് നല്‍കിയത്. യഥാര്‍ത്ഥ മരണസംഖ്യ എത്രയെന്നും കാരണമെന്താണെന്നും ഉടന്‍ പുറത്തുവരും. ദേശീയ ഹെല്‍ത്ത് സെക്രട്ടറി ഗോരഖ്പൂരില്‍ എത്തിയിട്ടുണ്ടെന്നും കുട്ടികളുടെ മരണത്തിന് കാരണക്കാരയവരെ വെറുതെവിടില്ലെന്നും യുപി മുഖ്യമന്ത്രി വ്യക്തമാക്കി.

വൃത്തിയില്ലായ്മയും തുറന്ന സ്ഥലങ്ങളിലെ വിസര്‍ജനവുമാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. രാവിലെ അലഹബാദില്‍ വെച്ച് നടന്ന ഒരു ചടങ്ങിനിടെയായിരുന്നു യുപി മുഖ്യമന്ത്രിയുടെ പരാമര്‍ശം.

SHARE