ഇന്ദിരാഗാന്ധിയെ ഭയപ്പെട്ടില്ല, പിന്നെയാണോ നിതീഷ്… അച്ചടക്ക നടപടിയെ പുച്ഛിച്ചുതള്ളി ശരദ് യാദവ്, ജെഡിയു നിതീഷിന്റേതു മാത്രമല്ലെന്നും ശരദ്

ന്യൂഡല്‍ഹി: ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കുപിന്നാലെ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജെഡിയു നേതാവ് ശരദ് യാദവ്. ഇന്ദിരാഗാന്ധിയെ ഭയപ്പെട്ടില്ല, പിന്നെയാണോ നിതീഷിനെ ഭയപ്പെടുന്നതെന്നു ചോദിച്ച ശരദ് ജെഡിയു നിതീഷിന്റേതു മാത്രമല്ലെന്നും പറഞ്ഞു. മൂന്നു ദിവസത്തെ സംസ്ഥാന പര്യടനത്തിന്റെ അവസാന ദിവസം മധേപുരയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ദിരാഗാന്ധിയെ ഭയപ്പെട്ടില്ല, പിന്നായാണോ മറ്റുള്ളവര്‍. സത്യം തുറന്നുപറയുന്നതിനും സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനും താന്‍ ആരെയും ഭയപ്പെടുന്നില്ല- ശരദ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ എതിര്‍ത്ത ചരിത്രം സൂചിപ്പിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. മഹാസഖ്യം ഇല്ലാതാക്കിയ നിതീഷ് കുമാറിന്റെ പ്രവൃത്തിയില്‍ നീരസവും വേദനയും ഉണ്ടെന്നും ശരദ് യാദവ് പറഞ്ഞു. സ്വന്തം കാര്യം നോക്കുന്ന നേതാക്കളൊഴിച്ചാല്‍ പാര്‍ട്ടി തനിക്കൊപ്പമാണെന്നും ശരദ് അവകാശപ്പെട്ടു.

രാമചന്ദ്ര പ്രസാദ് സിംഗാണ് ജെഡിയുവിന്റെ പുതിയ രാജ്യസഭാ കക്ഷി നേതാവ്. ജെഡിയു ദേശീയ അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ വിശ്വസ്തനാണ് ഇദ്ദേഹം.

SHARE