കളി വഴികളില്‍ മരണം പതിയിരിക്കുന്നു… ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനനന്തപുരം: ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഈ ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

കളിയുടെ അവസാനഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിക്കുന്നതാണ് ബ്ലൂ വെയില്‍ എന്ന ഗെയിം. ഗെയിം തുടങ്ങിയെന്ന് കരുതുന്ന റഷ്യയില്‍ ഇത്തരത്തില്‍ ഏകദേശം 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് വിവരം.

ലോകത്ത് ആദ്യമായല്ല അപകടകരമായ ഒരു ഗെയിം വാര്‍ത്തകളില്‍ നിറയുന്നത്. 2015ല്‍ ‘ചാര്‍ലി ചാര്‍ലി’ എന്ന ഗെയിമും കുട്ടികളുടെ ജീവന് ഭീഷണിയായി തന്നെയായിരുന്നു എത്തിയിരുന്നത്. പ്രേതങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്നെന്ന അവകാശവാദത്തോടെയാണ് ഈ ഗെയിം പ്രചരിച്ചത്.

SHARE