പുന്നമടയില്‍ പുതുചരിതം; ആദ്യമായി മത്സരിച്ച ഗബ്രിയേല്‍ ചുണ്ടന്‍ നെഹ്രു ട്രോഫിയിലെ വേഗരാജാവ്

ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളി മത്സരത്തില്‍ പുതുചരിത്രം കുറിച്ച് ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്. ആദ്യമായി നെഹ്‌റു ട്രോഫിക്കുവേണ്ടി മത്സരിച്ച ഗബ്രിയേല്‍ ചുണ്ടനുവേണ്ടി എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബാണ് തുഴയെറിഞ്ഞത്. മഹാദേവികാട് തെക്കേതില്‍, പായിപ്പാടന്‍, കാരിച്ചാല്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളെയാണ് ഗബ്രിയേല്‍ ചുണ്ടന്‍ പിന്നിലാക്കിയത്.

ഫോട്ടോ ഫിനിഷിലിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. 4.17.42 മിനിട്ടില്‍ ഫിനിഷിങ് രേഖ കടന്ന് ഗബ്രിയേല്‍ ഒന്നാമതെത്തി. മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ രണ്ടാമതെത്തി. 4.17.72 ആണ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ കുറിച്ച സമയം.

പായിപ്പാട് മൂന്നാമതും കാരിച്ചാല്‍ നാലാമതുമായി ഫിനിഷ് ചെയ്തു. 4.17.99 മിനിട്ടിലാണ് പായിപ്പാട് വിജയ രേഖയിലെത്തിയത്. 4.19.00 മിനിട്ടാണ് കാരിച്ചാല്‍ ചുണ്ടന്‍ കുറിച്ച സമയം.

SHARE