ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജ് യോഗി ആദിത്യനാഥിന്‌ വോട്ട് ബാങ്ക് മാത്രം; 5 വര്‍ഷത്തിനിടെ മരിച്ചത് മൂവായിരത്തിലേറെ കുട്ടികള്‍

ലക്‌നൗ: ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ചികിത്സയിലിരിക്കെ മരണമടഞ്ഞത് മൂവായിരത്തിലേറെ കുട്ടികള്‍. മസ്തിഷ്‌ക്ക വീക്കവും ജപ്പാന്‍ ജ്വരവും മൂലമാണ് കുട്ടികള്‍ മരണമടഞ്ഞത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇത്തരത്തില്‍ മരണമടഞ്ഞ കുട്ടികളുടെ എണ്ണം 50000 ത്തിലേറെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ചികിത്സാപിഴവുകൊണ്ടും അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും കൊണ്ടാണ് മരണങ്ങളിലേറെയും. ഈ വര്‍ഷം ഇതുവരെ 166 കുട്ടികളാണ് മരണപ്പെട്ടത്. 2016 ല്‍ 641, 20115 ല്‍ 491, 2014 525, 2013 ല്‍ 650, 2012 ല്‍ 557 കുട്ടികളുമാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മാത്രം മരണപ്പെട്ടത്.

ഗൊരഖ്പൂരില്‍ നിന്ന് 98 ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ നിലവിലെ യുപി മുഖ്യമന്ത്രികൂടിയായ യോഗി ആദിത്യനാഥിന്റെ മുഖ്യതിരഞ്ഞെടുപ്പ് വാഗ്ദാനം ബിആര്‍ഡി ആശുപത്രിയുടെ വികസനമായിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാതെ പോയപ്പോള്‍ അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനുവേണ്ടി ഇപ്പോഴും ഫണ്ട് കാത്ത് കിടക്കുകയാണ് ബിആര്‍ഡി ആശുപത്രി.

SHARE