ദേശസ്‌നേഹമൊക്കെ വെറും വാക്കില്‍ മാത്രം… വന്ദേമാതരം ഒരു വരിപോലും ചൊല്ലാന്‍ കഴിയാതെ നാണംകെട്ട് ബിജെപി മന്ത്രി

മുംബൈ: വന്ദേമാതരം ഒരു വരിപോലും ചൊല്ലാന്‍ കഴിയാതെ നാണം കെട്ട് ബി.ജെ.പി മന്ത്രി. ഇന്ത്യാ ടുഡേ ചാനല്‍ സംഘടിപ്പിച്ച ന്യൂസ്‌റൂം വിത്ത് രാഹുല്‍ കന്‍വാല്‍ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. യു.പിയിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്കാണ് വന്ദേമാതരത്തിന്റെ ഒരുവരിപോലും ചൊല്ലാന്‍ കഴിയാതെ പാടുപെട്ടത്.

താങ്കള്‍ക്ക് വന്ദേമാതരം ഒന്നുപാടാന്‍ കഴിയുമോ എന്ന ചോദ്യം അവതാരകന്‍ ചോദിച്ചപ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്ക് അതറിയാം എന്ന് പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു മന്ത്രി. വന്ദേമാതരവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങളില്‍ നിന്നെല്ലാം മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു. വന്ദേമാതരത്തിന്റെ ഒരു വരിയെങ്കിലും താങ്കള്‍ ചൊല്ലണമെന്ന് പറഞ്ഞപ്പോള്‍ ആ ചോദ്യത്തില്‍ നിന്നും തടിതപ്പുകയായിരുന്നു മന്ത്രി. ബി.ജെ.പി നേതാവ് സാക്ഷിമഹാരാജും പരിപാടിയില്‍ ഉണ്ടായിരുന്നു.

ഇത് ഒരിക്കലും ശരിയല്ലെന്നും ഒരു വരിയെങ്കിലും താങ്കള്‍ പാടണണെന്നും താങ്കള്‍ അത് പാടാതിരിക്കുന്നത് തെറ്റാണെന്നും അവതാരകന്‍ പറയുന്നുണ്ടായിരുന്നു.

SHARE