നടിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പി.സി.ജോര്‍ജ് കൂടുതല്‍ കുരുക്കിലേക്ക്; കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദശം നല്‍കി

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന്റെ നിര്‍ദേശം. പി.സി ജോര്‍ജിന്റെ മൊഴി എടുക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി.

ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനത്തിലും പി.സി ജോര്‍ജ് നിരന്തരം നടത്തിയ പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരിക്കേല്‍പ്പിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഡയറക്ടര്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. പിസിയുടെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് വനിതാകമ്മീഷന് പരാതികള്‍ ലഭിച്ചിരുന്നു.

ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു.

SHARE