സിനിമാക്കാരുടെ ഡൈവോഴ്‌സ് വാര്‍ത്തകള്‍ക്ക് ഒരുപാട് വായനക്കാരുണ്ട്… വിവാഹമോചന വാര്‍ത്തകളോടു മനസുതുറന്ന് നടി രംഭ

ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് രംഭ. നാടന്‍ വേഷങ്ങളില്‍ നിന്നും ഗ്ലാമര്‍ വേഷങ്ങളിലേക്കുള്ള ചുവടുവെയ്പ്പിലൂടെയാണ് പിന്നീട് രംഭ ആരാധകരെ ഞെട്ടിച്ചത്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും സാന്നിധ്യമറിയിച്ചു ഈ ആന്ധ്രക്കാരി.

വിവാഹം കഴിഞ്ഞ നടിമാര്‍ അഭിനയിക്കുമ്പോഴും ഭര്‍ത്താവിനൊപ്പമല്ലാതെ ഏതെങ്കിലും പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ഇത്തരം ഗോസിപ്പുകള്‍ പതിവാണ്. സിനിമാക്കാരുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് ഒരുപാട് വായനക്കാരുമുണ്ട്. എന്നാല്‍ എന്റെ വിവാഹമോചന വാര്‍ത്തകളില്‍ ഒരു കഴമ്പുമില്ല. എന്റെ സഹോദരന്റെ വിവാഹമോചനവും ആരൊക്കെയോ എന്റെ പേരില്‍ അവതരിപ്പിച്ചു- രംഭ പറയുന്നു.

സിനിമയില്‍ മാത്രമല്ല എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് സ്വതന്ത്യത്തോടെ ഇടപഴകാന്‍ പറ്റണം. കുറ്റാരോപിതനായ നടനൊപ്പവും ആക്രമിക്കപ്പെട്ട നടിക്കൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരുമായി അടുപ്പമായിരുന്നു- നടിയെ ആക്രമിച്ച കേസില്‍ രംഭ പറഞ്ഞു.

SHARE