ഹോട്ട് ലുക്കില്‍ രമ്യാകൃഷ്ണന്‍; കിടിലന്‍ മെയ്ക്ക് ഓവര്‍ ചിത്രങ്ങള്‍ കാണാം…

ബാഹുബലിയിലെ കിടിലന്‍ അഭിനയത്തിനു ശേഷം ഗംഭീര മെയ്‌ക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണു രമ്യാ ക്യഷ്ണന്‍. ജെ എഫ് ഡബ്ല്യൂ മാഗസിന്‍ ആണ് രമ്യാകൃഷ്ണന്റെ പുതിയ ഫോട്ടോ ഷൂട്ടുമായി ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
രമ്യയുടെ പുതിയ ലുക്ക് ജെ എഫ് ഡബ്ല്യൂവിന്റെ കവര്‍ പേജില്‍തന്നെയുണ്ട്.
മോഡേണ്‍ ലുക്കില്‍ രമ്യ എത്തിയിരിക്കുന്നതിനു പിന്നില്‍ പുതിയ ചിത്രവുമായി ബന്ധമുണ്ടോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ ലുക്ക് ആരാധകരെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചിരിക്കുന്നത്.
ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലെ രാജമാത ശിവകാമി ദേവിയായി എത്തി രമ്യാ കൃഷ്ണന്‍ തകര്‍ത്ത് അഭിനയിച്ചിരുന്നു. രമ്യാ കൃഷ്ണന്റെ കരിയറില്‍ വന്‍ നേട്ടമാണ് ശിവകാമി നേടിക്കൊടുത്തത്.

SHARE