ഗൂഗിളിലും ലൈംഗിക ചൂഷണം… ഗൂഗിളിനെതിരെ ലൈംഗിക ആരോപണങ്ങളുമായി അറുപത് വനിതാ ജീവനക്കാര്‍

ന്യുയോര്‍ക്ക്: ഗൂഗിള്‍ കമ്പനി സ്ത്രീകളോട് കടുത്ത വിവേചനം കാട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ഗൂഗിളില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തന്നെയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ തൊഴില്‍ വകുപ്പിന്റെ കണ്ടെത്തലുകളോട് നിലവില്‍ പ്രതികരിക്കേണ്ടെന്നാണ് ഗൂഗിളിന്റെ നിലപാട്.

സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരായ ഗൂഗിളിനെതിരെ കടുത്ത ആരോപണങ്ങളുമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അറുപതോളം സ്ത്രീകള്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ കമ്പനിയില്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നുണ്ടെന്ന ഗൗരവമേറിയ പരാതി ഗൂഗിളിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കൂടാതെ, സ്ത്രീകള്‍ക്ക് നല്‍കുന്ന ശമ്പളത്തിലും ഗൂഗിള്‍ കടുത്ത വിവേചനമാണ് കാട്ടുന്നതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കൊപ്പം മുന്‍ ജീവനക്കാരും സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

SHARE