ഓണ്‍ലൈന്‍ പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തി; വാനാക്രൈക്കു പൂട്ടിടാനുള്ള കില്‍ സ്വിച്ച് കണ്ടെത്തിയ മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച വാനാക്രൈയുടെ വ്യാപനം തടഞ്ഞ മാര്‍ക്കസ് ഹച്ചിന്‍സണെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ നിര്‍മ്മിച്ചതിനാണ് അമേരിക്കന്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ക്രോണോസ് എന്ന് പേര് നല്‍കിയിരിക്കുന്ന മാല്‍വെയറിലൂടെയാണ് പണമിടപാടുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്.

വാനാക്രൈ ആക്രമണം തടയാന്‍ അധികൃതരെ സഹായിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. ലണ്ടന്‍ പൗരനായ മാര്‍ക്കസ് ഹച്ചിന്‍സണെ ആഗസ്റ്റ് രണ്ടിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.

SHARE