സച്ചിനെ പുറത്താക്കണമെന്ന ആവശ്യവുമയി നരേഷ് അഗര്‍വാള്‍

ഡല്‍ഹി: രാജ്യസഭയില്‍ നിന്നും ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി എം പി നരേഷ് അഗര്‍വാള്‍. തുടര്‍ച്ചയായി രാജ്യസഭയില്‍ ഹാജരാകാതിരിക്കുന്ന ചലച്ചിത്ര താരം രേഖയെയും സച്ചിന്‍ തെണ്ടുല്‍ക്കറും രാജ്യ സഭയില്‍ നിന്നും പുറത്താക്കണമെന്നാണ് എം പിയുടെ ആവശ്യം.
എന്തുകൊണ്ടാണ് സച്ചിനെയും രേഖയെയും തുടരാന്‍ അനുവദിക്കുന്നത്. സഭയില്‍ ഇരുവരെയും കാണാറില്ല. ഇവരുടെ ശബ്ദവും കേള്‍ക്കാറില്ല. സഭയില്‍ ഹാജരാകാതിരിക്കുന്നതിനെ തുടര്‍ന്ന് സച്ചിനും രേഖയ്ക്കും എതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇരുവരും സഭയില്‍ വരാത്തതിനെതിരെ കഴിഞ്ഞ മാര്‍ച്ചിലും നരേഷ് അഗര്‍വാള്‍ രംഗത്തെത്തിയിരുന്നു.

SHARE