ഫെയ്‌സ്ബുക്ക് പേജില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; നടി റിമ കല്ലിങ്കലിനെതിരേ പൊലീസില്‍ പരാതി

കൊച്ചി: നടി റിമ കല്ലിങ്കലിനെതിരേ പൊലീസില്‍ പരാതി. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതിയുടെ അടിസ്ഥാനം. ആലുവ ബിനാനിപുര സ്വദേശം അബ്ദുള്ള സയണി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.

ആക്രമണത്തിനിരയായ നടി തന്റെ പേരുവച്ചു പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് അതേപോലെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു റിമ.നടിയുടെ പേര് ആ കുറിപ്പിന്റെ അവസാനം ഉണ്ടെന്നത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നു പേര് നീക്കം ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതി പ്രകാരം ഫെയ്‌സ്ബുക്കില്‍ റിമ നടത്തിയ പരാമര്‍ശങ്ങള്‍ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ആരോപിക്കുന്നത്. നേരത്തെ നടിയുടെ പേര് പരാമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് നടന്‍ അജു വര്‍ഗീസിനെതിരേ കേസ് എടുക്കുകയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. നടിയുടെ പേര് പറഞ്ഞതിനെതിരേ കമല്‍ഹാസനിതെരേ കേന്ദ്ര വനിത കമ്മിഷനും രംഗത്തു വന്നിരുന്നു. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രധാന അംഗം കൂടിയാണ് റിമ കല്ലിങ്കല്‍

SHARE