ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി പി.സി ജോര്‍ജ്: ചാനല്‍ ചര്‍ച്ചയില്‍ പേര് പരാമര്‍ശിച്ചത് രണ്ടുതവണ

കോട്ടയം: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയവരുടെ നിരയിലേക്ക് പി.സി ജോര്‍ജ് എംഎല്‍എയും. മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ചയിലാണ് നടിയുടെ പേരെടുത്ത് പറഞ്ഞ് പി.സി ജോര്‍ജ് പരാമര്‍ശം നടത്തിയത്. രണ്ടുതവണ നടിയുടെ പേര് പരാമര്‍ശിച്ചതോടെ അവതാരകന്‍ ഇടപെടുകയായിരുന്നു.

നേരത്തെ നടിയുടെ പേര് പരാമര്‍ശിച്ച നടന്‍മാരായ കമല്‍ഹാസന്‍, അജുവര്‍ഗീസ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.കോഴിക്കോട് നടക്കാവ് പോലീസാണ് കമല്‍ഹാസനെതിരെ കേസെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ തന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തരെ അറിയിക്കുന്നതിനിടയിലാണ് കമല്‍ഹാസന്‍ നടിയുടെ പേര് പരാമര്‍ശിച്ചത്.

ദിലീപിന് പിന്തുണ അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അജുവര്‍ഗീസ് നടിയുടെ പേര് പരാമര്‍ശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അജുവിന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നു.

SHARE