എയര്‍ ഇന്ത്യ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വീസില്‍ മത്സ്യ മാംസാഹാരം വിതരണം ചെയ്യുന്നത് എയര്‍ ഇന്ത്യ അവസാനിപ്പിച്ചു. ജൂണ്‍ പകുതിയോടു കൂടിയാണ് എക്കണോമിക് ക്ലാസ്സിലെ യാത്രക്കാര്‍ക്ക് മത്സ്യ മാംസാഹാരം വിതരണം ചെയ്യുന്നത് എയര്‍ ഇന്ത്യ നിര്‍ത്തിയത്. അധികച്ചെലവുകളും ഭക്ഷണം പാഴാകുന്നതും കുറയ്ക്കാനാണ് ഈ നടപടിയെന്നാണ് എയര്‍ ഇന്ത്യയുടെ പറയുന്നത്. ‘ഇനി ആഭ്യന്തര ഫ്‌ളൈറ്റുകളിലെ എക്കണോമി ക്ലാസ്സിലെ യാത്രക്കാര്‍ക്ക് സസ്യാഹാരം വിതരണം ചെയ്താല്‍ മതിയെന്നാണ് ഞങ്ങളുടെ തീരുമാനം’ എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലോഹാനി പറയുന്നു. ‘മാത്രമല്ല നോണ്‍വെജ് ഭക്ഷണം സസ്യാഹാരികള്‍ക്ക് തെറ്റി കൊടുക്കുന്ന സങ്കീര്‍ണ്ണതകളും ഇതിലൂടെ ഒഴിവാക്കാം’, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ക്ക് ഈ തീരുമാനം ബാധകമാവില്ല. മാത്രമല്ല ആഭ്യന്തര സര്‍വീസിലെ തന്നെ ബിസിനസ്, എക്‌സിക്യൂട്ടീവ് ക്ലാസ്സുകളെയും ഈ തീരുമാനം ബാധിക്കില്ല. പുതിയ തീരുമാനത്തിലൂടെ എയര്‍ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 8 കോടി രൂപ ലാഭിക്കാനാവും. 50000കോടിയിലധികം രൂപ കടം കയറിയ എയര്‍ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് പുതിയ തീരുമാനം.

SHARE