അബുദാബിയില്‍ ഇനി വളരെ സൂക്ഷിക്കണം… ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ പിഴ

അബുദാബി: അബുദാബിയില്‍ പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വലിയ പിഴ പ്രഖ്യാപിച്ചാണ് പോലീസ് പുതിയ നിയമം ഏര്‍പ്പെടുത്തുന്നത്. സീറ്റ്‌ബെല്‍റ്റ് ഇടാത്തവരും കുട്ടികളെ മുന്നിലിരുത്തി ഡ്രൈവ് ചെയ്യുന്നവരും വന്‍ പിഴ ഒടുക്കേണ്ടിവരും.

ട്രാഫിക് ലൈറ്റ് അവഗണിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ലഭിക്കും. കൂടാതെ, ഒരു മാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ക്കും കുട്ടികളെ മുന്നിലിരുത്തി വാഹനമോടിക്കുന്നവര്‍ക്കും 400 ദിര്‍ഹമാണ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്ന പിഴ. അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍നിന്ന് 3000 ദിര്‍ഹം പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

മൂന്നു ചക്രമുള്ള വാഹനങ്ങള്‍ വഴിയിലിറക്കി ഓടിച്ചാല്‍ 3000 ദിര്‍ഹം പിഴയ്ക്കു പുറമേ 90 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അശ്രദ്ധയോടെ വാഹനമോടിച്ചാല്‍ 800 ദിര്‍ഹം പിഴ ചുമത്തുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

SHARE