ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കരുതുന്ന വിഷ്ണു പോലീസ് പിടിയില്‍

കൊച്ചി: പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ പോലീസ് കസ്റ്റഡിയില്‍. സുനിക്ക്് വേണ്ടി ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കരുതുന്ന വിഷ്ണുവാണ് പോലീസ് പിടിയിലായിരി്ക്കുന്നത്.
നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ച് പള്‍സര്‍ സുനിക്ക് വേണ്ടി പണം ആവശ്യപ്പെട്ടതും പണം തന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും വിഷ്ണുവാണെന്നാണ് കരുതുന്നത്.
കാക്കനാട് ജയിലിലെ ഒരു നിയമവിദ്യാര്‍ഥിയാണ് ദിലീപിന് അയക്കാനുള്ള കത്ത് പള്‍സര്‍ സുനിക്ക് എഴുതി നല്‍കിയതെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. വിചാരണയ്ക്ക് വേണ്ടി മരട് കോടതിയിലെത്തിച്ചപ്പോള്‍ ഈ നിയമവിദ്യാര്‍ഥി കത്ത് വിഷ്ണുവിന് കൈമാറിയെന്നാണ് വിവരം.
86-ഓളം മാല മോഷണക്കേസുകളിലും കഞ്ചാവ്-മയക്കുമരുന്ന് കേസുകളിലും പ്രതിയായ വിഷ്ണു പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. ഇങ്ങനെയൊരു കേസില്‍ ശിക്ഷ ലഭിച്ച് കാക്കനാട് ജയിലില്‍ വിഷ്ണു കിടക്കുന്ന സമയത്താണ് സഹതടവുകാരനായി പള്‍സര്‍ സുനിയെത്തിയത്.
സുനിക്ക് പള്‍സര്‍ ബൈക്കുകളോട് കമ്പമുള്ളത് പോലെ പള്‍സര്‍ ബൈക്കില്‍ സഞ്ചരിച്ച് മാല മോഷ്ടിക്കുന്നതാണ് വിഷ്ണുവിന്റെ സ്റ്റൈല്‍.

SHARE