‘ഒരു സിനിമാക്കാരന്‍’ എന്ന ചിത്രത്തിലെ കണ്ണാകെ’ എന്ന ഗാനം പുറത്തിറങ്ങി

ലിയോ തദേവൂസ് സംവിധാനം നിര്‍വഹിക്കുന്ന ‘ഒരു സിനിമാക്കാരന്‍’ എന്ന ചിത്രത്തിലെ കണ്ണാകെ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും ടീനു ടെല്ലന്‍സും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്നിരിക്കുന്നു.
വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കര്‍, ഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമുമാണ്. ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കരാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

SHARE