ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. അനധികൃത സ്വത്ത് സമ്പദിച്ചെന്ന പരാതിയിലാണ് അന്വേഷണം. സത്യൻ നരവൂർ എന്നയാളാണ് ജേക്കബ് തോമസിനെതിരെ പരാതി നൽകിയത്. തമിഴ്നാട്ടിൽ 100 ഏക്കർ അനധികൃത സ്വത്ത് ജേക്കബ് തോമസ് വാങ്ങിക്കൂട്ടിയെന്നാണ് ഇയാൾ പരാതി നൽകിയത്.

രണ്ടു മാസത്തെ അ​വ​ധി​ക്ക് ശേഷം സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തിയ ജേ​ക്ക​ബ് തോ​മ​സിനെ ഐ.​എം.​ജി ഡ​യ​റ​ക്ട​റായി ഇന്ന് നിയമിച്ചിരുന്നു. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​യി​രി​ക്കെയാണ് ജേ​ക്ക​ബ് തോ​മ​സ് അവധിയിൽ പ്രവേശിച്ചത്.

ഐ.​എം.​ജി ഡ​യ​റ​ക്ട​റായിരുന്ന ടി.​പി. സെ​ൻ​കു​മാ​ർ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാണ് ഡി.ജി.പിയായി ചുമതലയേറ്റത്. ജൂ​ൺ 30ന് ​ടി.​പി. സെ​ൻ​കു​മാ​ർ വി​ര​മി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഡി.​ജി.​പി​യാ​യി ജേ​ക്ക​ബ് തോ​മ​സ് മാ​റും. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി‍​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​തി​ർ​ന്ന ഡി.​ജി.​പി​യെ​യാ​ണ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഡി.​ജി.​പി സ്ഥാ​ന​ത്തേ​ക്ക് ജേ​ക്ക​ബ് തോ​മ​സി​നെ കൊ​ണ്ടു​ വ​രു​ന്ന​തി​നോ​ട് സി.​പി.​എ​മ്മി​നും സി.​പി.​ഐ​ക്കും താ​ൽ​പ​ര്യ​മി​ല്ല.

വിജിലൻസ്​ തലപ്പത്തു നിന്ന്​ തന്നെ മാറ്റിയതിനുള്ള കാരണം പിന്നീട്​ പറയുമെന്ന്​ ജേക്കബ്​ തോമസ്​ ഇന്ന് വ്യക്തമാക്കിയിരുന്നു.

SHARE