ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവ അന്ധേരിയിലെ വീട്ടില്‍ മരിച്ചനിലയില്‍

മുംബൈ: പ്രമുഖ ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവ(29)യെ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ വീട്ടിലാണ് ഇവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കുടുംബാംഗങ്ങള്‍ തുടര്‍ച്ചയായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ അയല്‍വീട്ടുകാരെ അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ അഞ്ജലിയെ കണ്ടെത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

അഞ്ജലി ജീവനൊടുക്കിയതിന്റെ കാരണത്തെ സംബന്ധിച്ച് അറിവായിട്ടില്ല. ആത്മഹത്യാകുറിപ്പ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

SHARE