പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നടന്‍ ആത്മഹത്യാക്ക് ശ്രമിച്ചു

പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നടന്‍ ആത്മഹത്യാക്ക് ശ്രമിച്ചു. കന്നഡ സിനിമ മേഖലയിലെ നടനും, നിര്‍മാതാവും, സംവിധായകനുമായ വെങ്കിട്ടറാം ലക്ഷ്മണാണ് പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയത്. കന്നഡ ചാനലിലെ ഒരു റിയാലിറ്റി ഷോയില്‍ വെങ്കിട്ടറാമിന്റെ കൂടെ ജഡ്ജിയായി ഉണ്ടായിരുന്ന രചനയാണ് കഥയിലെ നായിക..
ഫിനോയില്‍ കുടിച്ചാണ് വെങ്കട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. താന്‍ മരിക്കുകയാണെന്ന് കാട്ടി രചനക്ക് എസ്എംഎസ് അയച്ചശേഷമാണ് വെങ്കട്ട് ഫിനോയില്‍ കുടിച്ചത്. അതേസമയം റിയാലിറ്റി ഷോയില്‍ വെങ്കിട്ടിന്റെ കൂടെ സഹ ജഡ്ജിയായതല്ലാതെ ബന്ധമൊന്നുമില്ലെന്നായിരുന്നു എന്നാണ് രചന പറയുന്നത്.

SHARE