‘ക്യൂട്ട്’ കല്യാണി എന്ന് കാമറയ്ക്ക് മുന്നില്‍ വരും?: ഫിലിംഫെയര്‍ അവാര്‍ഡ് നിശയുടെ ശ്രദ്ധാകേന്ദ്രമായി കല്യാണി പ്രിയദര്‍ശന്‍

ഇത്തവണത്തെ ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍ താരമായത് താരരാജാക്കന്മാരോ റാണിമാരോ ഒന്നുമല്ല. ലിസി-പ്രിയദര്‍ശന്‍ ദമ്പതികളുടെ മകള്‍ കല്യാണിയായിരുന്നു താരങ്ങളില്‍ താരം. വളരെ സംപിളായ ഒരു മെറൂണ്‍ ഗൗണ്‍ ധരിച്ച് അമ്മ ലിസിക്കൊപ്പം വന്ന കല്യാണിയായിരുന്നു അവാര്‍ഡ് നിശയുടെ ശ്രദ്ധാകേന്ദ്രം.

വിനായകന്‍, നിവിന്‍ പോളി, നയന്‍താര, ശ്രിന്ദ, അപര്‍ണ, ഗായത്രി സുരേഷ് എന്നിങ്ങനെ മലയാളത്തില്‍ നിന്നും വന്‍ താര നിര തന്നെ അവാര്‍ഡ് ചടങ്ങിന് എത്തിയിരുന്നെങ്കിലും എല്ലാവരും ശ്രദ്ധിച്ചത് ക്യൂട്ട് കല്യാണിയെ തന്നെ.എന്നാല്‍ കല്യാണിയെ സന്തോഷിപ്പിച്ചത് തന്റെ ഇഷ്ട സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ സാന്നിധ്യമായിരുന്നു. സംഗീത ചക്രവര്‍ത്തിയെ കണ്ട് ത്രില്ലടിച്ച കല്യാണി അദേഹത്തിന്റെ കൂടെ സെല്‍ഫിയും എടുത്തു.നേരത്തെ പ്രണവ് മോഹലാലിനോടൊപ്പമുള്ള കല്യാണിയുടെ സെല്‍വി വൈറലായിരുന്നു. സുരേഷ് ബാലാജിയുടെ മകളുടെ വിവാഹ ചടങ്ങിനെടുത്തതായിരുന്നു ആ ചിത്രം.

കല്യാണി നായികയായി വരുന്നത് കാത്തിരിക്കുകയാണ് നമ്മളില്‍ പലരുമെങ്കിലും കല്യാണിക്ക് ക്യാമറയ്ക്ക് പിറകില്‍ നില്‍ക്കാനാണ് താല്‍പര്യം. ഇത് പ്രിയദര്‍ശന്‍ തന്നെ തന്റെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്ക് പാര്‍സണ്‍ സ്‌കൂള്‍ ഓഫ് ഡിസൈനിങ്ങില്‍ നിന്നും ആര്‍ക്കിടെക്ചറില്‍ ബിരുദം നേടിയ കല്യാണി വിക്രം നായകനായ ഇരുമുഗന്റെ അസോസിയേറ്റീവ് ഡയറക്ടറായിരുന്നു.

SHARE