കോടതിയിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പുതുവൈപ്പ്ക്കാര്‍ക്ക് ജാമ്യം: വേണ്ടെന്ന് സമരക്കാര്‍

കൊച്ചി: പുതുവൈപ്പിൽ സമരവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സമരക്കാർക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ തങ്ങൾക്ക് ജാമ്യം വേണ്ടെന്നും റിമാൻഡ് ചെയ്യണമെന്നും സമരക്കാർ നിലപാടെടുത്തതോടെ കോടതി നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി. റിമാൻഡ് ചെയ്യണമെന്ന സമരസമിതി പ്രവർത്തകരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. റിമാൻഡ് ചെയ്യാൻ തക്ക കുറ്റങ്ങൾ ഇല്ലെന്നും കോടതിയിൽ പിഴ കെട്ടിവെക്കാനും കോടതി നിർദേശിച്ചു. കോടതി നടപടികൾക്ക് തടസം സൃഷ്ടിക്കാതെ കോടതി വിട്ട് പുറത്തുപോകണമെന്നും ജഡ്ജി സമരക്കാരോട് ആവശ്യപ്പെട്ടു.

പു​തു​വൈ​പ്പി​ലെ ​െഎ.​ഒ.​സി പാ​ച​ക​വാ​ത​ക പ്ലാ​ൻ​റി​നെ​തി​രെ സ​മ​രം ചെ​യ്​​ത നാ​ട്ടു​കാ​ർ​ക്കെ​തി​രാ​യ ക്രൂ​ര​മാ​യ പൊ​ലീ​സ്​ ന​ട​പ​ടി​യി​ൽ ക​ക്ഷി, രാ​ഷ്​​ട്രീ​യ ഭേ​ദ​മെ​ന്യേ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ്​ ഉ​യ​ർന്നത്. ഇ​ട​വേ​ള​ക്ക്​ ശേ​ഷം പ്ലാ​ൻ​റി​​​​​െൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​തോ​ടെ ഒ​രാ​ഴ്​​ച മു​മ്പാ​ണ്​ ജ​ന​കീ​യ സ​മ​രം ശ​ക്​​തി​പ്പെ​ട്ട​ത്. തു​ട​ക്കം മു​ത​ൽ സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു പൊ​ലീ​സി​​േ​ൻ​റ​ത്. ബു​ധ​നാ​ഴ്​​ച സ​മ​ര​പ്പ​ന്ത​ൽ ബ​ല​മാ​യി പൊ​ളി​ച്ചു​മാ​റ്റി​യ പൊ​ലീ​സ്​ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രെ മ​ർ​ദി​ച്ചി​രു​ന്നു.

SHARE