പേടിഎം വഴി മോട്ടോര്‍സൈക്കിള്‍ വാങ്ങിയാല്‍ വന്‍ കാഷ്ബാക്ക് ഓഫര്‍…

ഓണ്‍ലൈന്‍ ഷോപ്പിംങില്‍ പേടിഎം പുതുതരംഗം ഒരുക്കുന്നു. പേടിഎം വഴി കാര്‍, മോട്ടോര്‍സൈക്കിളുകള്‍ സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പേടിഎം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന മുന്‍നിര ബ്രാന്‍ഡുകളുടെ കാര്‍/മോട്ടോര്‍സൈക്കിളുകളിലാണ് ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കുക. പേടിഎമില്‍, നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന എല്ലാ മോഡലുകളും വ്യത്യസ്ത നിറഭേദങ്ങളില്‍ ലഭ്യമാണ്. കൂടാതെ, ക്ലീന്‍കട്ട് ആക്‌സസറീസുകളും പേടിഎമിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. മോട്ടോര്‍സൈക്കിളുകളിലും, ഓട്ടോമൊബൈല്‍ ആക്‌സസറീസുകളിലും പേടിഎം ലഭ്യമാക്കുന്ന മികച്ച പത്ത് ഓഫറുകള്‍ ഇവയൊക്കെയാണ്:

മോട്ടോര്‍സൈക്കിള്‍

സുസൂക്കി: സുസൂക്കിയില്‍ നിന്നുമുള്ള ഏത് മോഡലിലും 5000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് പേടിഎം നല്‍കുന്നത്.
യമഹ: യമഹയില്‍ നിന്നുമുള്ള ഏത് മോഡലലിലും 5000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് പേടിഎം നല്‍കുന്നത്.
ഹോണ്ട: ഹോണ്ടയില്‍ നിന്നുമുള്ള ഏത് മോഡലിലും 3000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് പേടിഎം നല്‍കുന്നത്.
ഹീറോ ഇലക്ട്രിക്: ഹീറോ ഇലക്ട്രിക് നിന്നുമുള്ള ഏത് മോഡലിലും 2000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫര്‍ + ഓട്ടോ ആക്‌സസറീസുകളില്‍ 1000 രൂപയുടെ ഓഫറുകളും പേടിഎം നല്‍കുന്നു.

ഓട്ടോമൊബൈല്‍ ആക്‌സസറികളിലെ പേടിഎം ഓഫര്‍

ഹെല്‍മറ്റുകളില്‍ 30 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ പേടിഎം നല്‍കുന്നു. കാര്‍ ബോഡി കവറുകളില്‍ 30 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. കാര്‍ മൊബൈല്‍ ചാര്‍ജറുകള്‍, ഹോള്‍ഡറുകളില്‍ 30 ശതമാനം വരെ ക്യാഷ്ബാക്ക് നല്‍കുന്നു. വാക്വം ക്ലീനറുകളില്‍ 25 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ പേടിഎം നല്‍കുന്നു. കാര്‍ പെര്‍ഫ്യൂം, ഫ്രെഷ്‌നറുകളില്‍ 30 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. കാര്‍ ഓഡിയോ സിസ്റ്റങ്ങളില്‍ 5000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ പേടിഎം നല്‍കുന്നു.

ടിവിഎസ്, ബജാജ്, ഹോണ്ട, ഷെവര്‍ലെ, സ്‌കോഡ ഉള്‍പ്പെടുന്ന മുന്‍നിര നിര്‍മ്മാതാക്കളില്‍ നിന്നുമുള്ള മോഡലുകള്‍ പേടിഎമില്‍ ലഭ്യമാണ്. 50000 രൂപ അടച്ച് കാറുകളെ പേടിഎമില്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇതിന് പുറമെ ഡൗണ്‍പെയ്‌മെന്റ്, ഇഎംഐ ഓപ്ഷനുകള്‍ സ്വീകരിച്ചും കാര്‍/മോട്ടോര്‍സൈക്കിളുകളെ പേടിഎമില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

SHARE