മലയാളത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം ഇതാണെന്ന് നിത്യമേനോന്‍

നിത്യമേനോന്‍ എന്ന നടിയെ എല്ലാവര്‍ക്കും സുപരിചിതയാണ്. മലയാളത്തില്‍ മാത്രമല്ല തമിഴ് കന്നട തുടങ്ങി മറ്റു ഭാഷകളിലും ഒരു പിടി മിക്കച്ച ചിത്രങ്ങള്‍ ചെയ്ത താരത്തിന് ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ കുറവാണ്. എന്നാല്‍ മലയാള സിനിമയില്‍ സജീവമാകത്തതിന്റെ കാരണത്തെക്കുറിച്ചു നിത്യ മേനോന്‍ പറഞ്ഞത് ഇങ്ങനെ. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇതു പറഞ്ഞത്. എനിക്കിപ്പോള്‍ അത്ര തിരക്കൊന്നും ഇല്ല, ഒരു വലിയ താരമായിട്ടില്ലെന്ന് അറിയാം. അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുന്നുണ്ട്. എല്ലാത്തിലുമുപരി സന്തോഷമായി ഇരിക്കുന്നതിലല്ലേ കാര്യം. എന്നെ ബഹുമാനിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണു താല്‍പ്പര്യം എന്നും നിത്യ പറയുന്നു.

പിന്നെ ഏതെങ്കിലും ഭാഷയില്‍ മാത്രം ശ്രദ്ധിക്കണം എന്നു തോന്നിട്ടില്ല. ആളുകള്‍ പൊതുവെ പറയുന്നത് അഭിനേതാക്കള്‍ ഒക്കെ കള്ളം പറയുന്നവരാണെന്നാണ് ആളുകളുടെ വിശ്വാസം. ഇനി നിങ്ങള്‍ മനസില്‍ തോന്നിയത് തുറന്നു പറയാന്‍ തുടങ്ങിയലോ അതിനും വിമര്‍ശനമേല്‍ക്കേണ്ടി വരും. നമ്മള്‍ പറയുന്നതു പലപ്പോഴും വളച്ചൊടിക്കപ്പെടും. എന്നോടൊപ്പം ജോലി ചെയ്യാന്‍ പലതാരങ്ങളും ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട് എന്ന് സിനിമയിലെ സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും നിത്യ അഭിമുഖത്തില്‍ പറഞ്ഞു.

SHARE