ഋഷി തുല്യനായി ചിന്തിക്കുന്നയാളാണ് ലാലേട്ടന്‍; മോഹന്‍ലാലിനെ കുറിച്ച് മഞ്ജു വാര്യര്‍

പിറന്നാള്‍ ആഘോഷിക്കുന്ന മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന് ആശംസയുമായി മലയാളത്തിലെ എക്കാലത്തെയും നായിക മഞ്ജു വാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് താരം ആശംസയുമായെത്തിയത്.

ഒരു ജന്മത്തില്‍ മനുഷ്യന്‍ കടന്നു പോകുന്ന എല്ലാ അനുഭവങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കാന്‍ ഒപ്പുകടലാസു പോലെ ഒരാളെ തന്ന ഈ നിമിഷത്തിന് ഈശ്വരനും കാലത്തിനും നന്ദി പറയുന്നു എന്ന് തുടങ്ങുന്നതാണ് മഞ്ജുവിന്റെ പോസ്റ്റ്.സിനിമയില്‍ ഇനിയും ഒരുപാട് കാലം പാഠപുസ്തകം പോലെ പാദമുദ്രകള്‍ പതിപ്പിച്ച് മുന്നേ നടക്കുവാനും മഞ്ഞിന്‍പൂവ് പോലെ മനോഹരമായി വിരിഞ്ഞു നില്കുവാനും മോഹന്‍ലാലിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഭിനേതാവിനുമപ്പുറം ഏറെ യാത്രചെയ്യുന്ന,വായിക്കുന്ന,എഴുതുന്ന ,പര്‍വതങ്ങളെ പ്രണയിക്കുന്ന, ഋഷി തുല്യനായി ചിന്തിക്കുന്നയാളാണ് ലാലേട്ടന്‍. അദ്ദേഹത്തിന് ഇനിയുള്ള ജീവിതത്തിലും എല്ലാ ഉയരങ്ങളും കീഴടക്കാനാകട്ടെയെന്നും ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെയെന്നും മഞ്ജു ആശംസിക്കുന്നുണ്ട്.

SHARE