ബാഹുബലിയുടെ ആഗോള ബോക്സ് ഓഫീസ് കലക്ഷന്‍ അറിഞ്ഞോ..?

ബാഹുബലിയുടെ ആഗോള ബോക്സ് ഓഫീസ് കളക്ക്ഷന്‍ അറിയണോ? ..1500 കോടി കളക്ഷനുമായി ബാഹുബലി ഇപ്പോഴും മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായി ബാഹുബലി മാറി. 1000 കോടി കടന്നു ബാഹുബലി മുന്നേറുകയാണ്. 300 അടുത്തു പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നായി കേരളത്തില്‍ ബാഹുബലി 60 കോടി പിന്നിട്ടു. ഹിന്ദി ചിത്രമായ ദംഗല്‍ 1000 കോടി കടന്നിരുന്നു എങ്കിലും 1500 കോടി കടന്ന ഏക ഇന്ത്യന്‍ ചിത്രമായി ബാഹുബലി മാറി.

ആറു ദിവസം കൊണ്ട് 375 കോടി രൂപയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്. നാലു ഭാഷകളില്‍ നിന്നുമായി ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ ചിത്രം നേടിയത് 624 കോടിയാണ്. പ്രദേശിക വിപണിയില്‍ നിന്ന് ഒരു ഇന്ത്യന്‍ ചിത്രം ആദ്യമായാണു 600 കോടി ഗ്രോസ് നേടുന്നത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 800 കോടിയും വിദേശത്തു നിന്ന് 200 കോടിയ്ക്കു മുകളിലുമാണു ബാഹുബലി സെക്കന്‍ഡ് സ്വന്തമാക്കിയത്. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് എന്നു ചിന്തിക്കുന്നിടത്താണ് ഒരു പ്രദേശിക ഭാഷ ചത്രം ഈ നേട്ടം സ്വന്തമാക്കിയത്.

SHARE