സംഘടനയുമായി ബന്ധപ്പെട്ട് തനിക്ക് യാതൊന്നും അറിയില്ല: മാല പാര്‍വതി

മലായാള സിനിമയുടെ വനിത സംഘടനായ വിമണ്‍ കളക്ടീവ് ഇന്‍ സിനിമായുടെ രൂപീകരണ വേളയില്‍ നിന്നു ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വന്നിരുന്നു. തന്നെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമുണ്ട് എന്നു കരുതുന്നതായാണു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. സംഘടനയുമായി ബന്ധപ്പെട്ട് തനിക്ക് യാതൊന്നും അറിയില്ല എന്ന് മാല പാര്‍വതിയും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സാമൂഹിക വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് എടുത്തവരെ ഉള്‍പ്പെടഖുത്തിയാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കില്ലെന്നു സംഘടന രൂപികരിച്ചവര്‍ കരുതിക്കാണുമെന്നു മാലാ പാര്‍വതി പറയുന്നു. എല്ലാത്തിനും കേറി അഭിപ്രായം പറയുന്നവരല്ലാതെ കുടുംബത്തില്‍ പിറന്ന കുറച്ചു പേര്‍ മതി എന്ന് അവര്‍ ചിന്തിച്ചുകാണുമെന്നാണ് ഒരു ഓണ്‍ലൈനോട് പാര്‍വതി പറഞ്ഞത്.

എനിക്ക് ആ സംഘടനയെ പറ്റി ഒന്നും അറിയില്ല. മാധ്യമങ്ങളില്‍ നിന്നാണ് സംഘടനയെ പറ്റി അറിയുന്നത്. എല്ലാവരും സംഘടന രൂപീകരിച്ചതില്‍ എന്റെ പങ്കുണ്ടെന്ന് കരുതി എന്നെ വിളിച്ച് അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും വേണ്ടി അങ്ങനെ ഒരു സംഘടനയുണ്ടാവുന്നത് നല്ലതല്ലേ. പക്ഷേ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. സിനിമയില്‍ ഞാനൊരു പുതുമുഖമാണ്. എന്നെ ഒഴിവാക്കിയതില്‍ എനിക്ക് അത്ഭുതമൊന്നുമില്ല. ഭാഗ്യലക്ഷ്മിയെ ഒഴിവാക്കിയതിലാണ് എനിക്ക് അത്ഭുതം. പിന്നെ അഭിപ്രായം പറയുന്നവരൊന്നും വേണ്ടെന്ന് അവര്‍ തീരുമാനിച്ച് കാണും. എല്ലാത്തിലും കേറി അഭിപ്രായം പറയുന്നവരൊന്നുമല്ലാതെ കുടുംബത്തില്‍ പിറന്ന കുറച്ച് പേര്‍ മതിയെന്ന് അവര്‍ വിചാരിച്ചിക്കും. സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും ഒക്കെ അനഭിമതരായിട്ടുള്ളവരെ വേണ്ടെന്ന് വെക്കുന്നതായിരിക്കും സംഘടനയ്ക്ക് നല്ലതെന്ന് അവര്‍ കരുതി കാണും. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. ഞാന്‍ സിപിഐഎമ്മിന് അനഭിമതയാണെന്നാണ് ഞാനിപ്പോള്‍ മനസിലാക്കുന്നത്. മുഖ്യമന്ത്രിക്ക് ഞങ്ങളെ സഹകരിപ്പിക്കുന്നതില്‍ താത്പര്യമില്ലായിരിക്കാം. ഞങ്ങളെടുത്ത നിലപാടുകളോട് യോജിക്കാനാകാത്തതിനാല്‍ ആവാം ഇത്തരമൊരു സംഘടന രൂപീകരിച്ചത്. അവര്‍ക്ക് ഇഷ്ടമുള്ളവരെ അവര്‍ ചേര്‍ക്കട്ടെ. ഞാന്‍ സിനിമയില്‍ പ്രശസ്തയല്ലാത്ത ഒരാളാണ്. സാമൂഹിക കാര്യങ്ങളില്‍ ഇടപെടാനാണ് എനിക്ക് താത്പര്യം. സെലിബ്രിറ്റിക്ക് ദുരനുഭവമുണ്ടാകുമ്പോള്‍ മാത്രം എന്തിന് ഇത്ര ബഹളമുണ്ടാക്കുന്നു എന്ന് ചോദിച്ചയാളാണ് ഞാന്‍. കേരളത്തിലെ എല്ലാ കാര്യങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. എന്നെയടക്കമുള്ളവരെ സഹകരിപ്പിച്ചാല്‍ മുഖ്യമന്ത്രിയില്‍ നിന്നും നല്ല പ്രതികരണം ലഭിക്കില്ലെന്ന് കരുതിയാവാം എന്നെ ഒഴിവാക്കിയതെന്ന് എനിക്ക് തോന്നുന്നു.

‘എനിക്ക് ആ സംഘടനയെ പറ്റി ഒന്നും അറിയില്ല. മാധ്യമങ്ങളില്‍ നിന്നാണ് സംഘടനയെ പറ്റി അറിയുന്നത്. എല്ലാവരും സംഘടന രൂപീകരിച്ചതില്‍ എന്റെ പങ്കുണ്ടെന്ന് കരുതി എന്നെ വിളിച്ച് അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും വേണ്ടി അങ്ങനെ ഒരു സംഘടനയുണ്ടാവുന്നത് നല്ലതല്ലേ. പക്ഷേ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. സിനിമയില്‍ ഞാനൊരു പുതുമുഖമാണ്. എന്നെ ഒഴിവാക്കിയതില്‍ എനിക്ക് അത്ഭുതമൊന്നുമില്ല. ഭാഗ്യലക്ഷ്മിയെ ഒഴിവാക്കിയതിലാണ് എനിക്ക് അത്ഭുതം. പിന്നെ അഭിപ്രായം പറയുന്നവരൊന്നും വേണ്ടെന്ന് അവര്‍ തീരുമാനിച്ച് കാണും. എല്ലാത്തിലും കേറി അഭിപ്രായം പറയുന്നവരൊന്നുമല്ലാതെ കുടുംബത്തില്‍ പിറന്ന കുറച്ച് പേര്‍ മതിയെന്ന് അവര്‍ വിചാരിച്ചിക്കും. സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും ഒക്കെ അനഭിമതരായിട്ടുള്ളവരെ വേണ്ടെന്ന് വെക്കുന്നതായിരിക്കും സംഘടനയ്ക്ക് നല്ലതെന്ന് അവര്‍ കരുതി കാണും. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. ഞാന്‍ സിപിഐഎമ്മിന് അനഭിമതയാണെന്നാണ് ഞാനിപ്പോള്‍ മനസിലാക്കുന്നത്. മുഖ്യമന്ത്രിക്ക് ഞങ്ങളെ സഹകരിപ്പിക്കുന്നതില്‍ താത്പര്യമില്ലായിരിക്കാം. ഞങ്ങളെടുത്ത നിലപാടുകളോട് യോജിക്കാനാകാത്തതിനാല്‍ ആവാം ഇത്തരമൊരു സംഘടന രൂപീകരിച്ചത്. അവര്‍ക്ക് ഇഷ്ടമുള്ളവരെ അവര്‍ ചേര്‍ക്കട്ടെ. ഞാന്‍ സിനിമയില്‍ പ്രശസ്തയല്ലാത്ത ഒരാളാണ്. സാമൂഹിക കാര്യങ്ങളില്‍ ഇടപെടാനാണ് എനിക്ക് താത്പര്യം. സെലിബ്രിറ്റിക്ക് ദുരനുഭവമുണ്ടാകുമ്പോള്‍ മാത്രം എന്തിന് ഇത്ര ബഹളമുണ്ടാക്കുന്നു എന്ന് ചോദിച്ചയാളാണ് ഞാന്‍. കേരളത്തിലെ എല്ലാ കാര്യങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. എന്നെയടക്കമുള്ളവരെ സഹകരിപ്പിച്ചാല്‍ മുഖ്യമന്ത്രിയില്‍ നിന്നും നല്ല പ്രതികരണം ലഭിക്കില്ലെന്ന് കരുതിയാവാം എന്നെ ഒഴിവാക്കിയതെന്ന് എനിക്ക് തോന്നുന്നു എന്നും പാര്‍വതി പറഞ്ഞു.

SHARE