അമ്മയില്‍ നിന്നും പിരിഞ്ഞു പോയി അമ്മായി അമ്മ ആകാതിരുന്നാല്‍ മതിയെന്ന് തമ്പി ആന്റണി

മലയാള സിനിമയില്‍ പുതിയതായി രൂപീകരിച്ച വനിതാ സംഘടനയെ പരിഹസിച്ച് നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി. അമ്മയില്‍ നിന്നും പിരിഞ്ഞു പോയി അമ്മായി അമ്മ ആകാതിരുന്നാല്‍ മതിയെന്ന് തമ്പി ആന്റണി പരിഹസിച്ചു. ആരോ പറഞ്ഞു നല്ല പേര് കുഞ്ഞമ്മ അല്ലെങ്കില്‍ ചിന്നമ്മ. രണ്ടായാലും കൊള്ളാം. ഞങ്ങളുടെ വളര്‍ത്തു കോഴികള്‍ക്ക് മക്കളിട്ട പേരാണ് കുഞ്ഞമ്മയും ചിന്നമ്മയും. ദിവസവും രണ്ട് മുട്ട ഉറപ്പാ. ഇതിപ്പം ഒന്നിനും ഒരുറപ്പുമില്ല-തമ്പി ആന്റണി പരിഹസിച്ചു.
എന്നാല്‍ ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. തമ്പി ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സംവിധായകന്‍ ആഷിക് അബു പോസ്റ്റ് ചെയ്തിട്ടുണ്ട്. തമ്പിക്ക് ഇഷ്ടമായിട്ടില്ല എന്നാണ് ആഷിക് പോസ്റ്റിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വനിതാ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് വിമര്‍ശനവും പരിഹാസവും ഉയരുന്നത്.

SHARE