സച്ചിന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ ജീവചരിത്രം ആധാരമാക്കിയുള്ള ‘സച്ചിന്‍ എ ബില്ല്യണ്‍ ഡോളര്‍ ഡ്രീംസ്’ എന്ന ചിത്രത്തെക്കുറിച്ച് അറിയിക്കുന്നതിനാണ് സച്ചിന്‍ പ്രധാനമന്ത്രിയെ കണ്ടത്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഏറെ ആകാംഷയോടെയാണ് മോഡി ചിത്രത്തേക്കുറിച്ച് കേട്ടതെന്നും ചിത്രത്തിന് എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേര്‍ന്നുവെന്നും മാസ്റ്റര്‍ബ്ലാസ്റ്റര്‍ ട്വിറ്ററില്‍ കുറിച്ചു. ക്രിക്കറ്റ് ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ മാത്രമല്ല മോശം അവസ്ഥകളും ചിത്രത്തില്‍ വിവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ കോഴ വിവാദമടക്കമുള്ള വിഷയങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു. കൂടിക്കാഴ്ച ഏറെ നേരം നീണ്ടു നിന്നു. ഭാര്യ അഞ്ജലിക്കൊപ്പമാണ് സച്ചിന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
ചിത്രത്തിന്റെ ട്രെയിലറും ആദ്യഗാനവും പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ വന്‍ ഹിറ്റായിരുന്നു. ലക്ഷകണക്കിനാളുകളാണ് ട്രെയിലറും ഗാനവും ഇതുവരെ കണ്ടത്. ചിത്രം മെയ് 26 ന് തീയേറ്ററുകളിലെത്തും. കേരളം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രത്തിന് നികുതി ഒഴിവാക്കിയിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം

SHARE