ദുല്‍ഖര്‍ സല്‍മാന്റെയും അമാലിന്റെയും കുഞ്ഞു രാജകുമാരിക്ക് പേരിട്ടു…

ദുല്‍ഖര്‍ സല്‍മാന്റെയും അമാലിന്റെയും കുഞ്ഞു രാജകുമാരിക്ക് പേരിട്ടു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞു രാജകുമാരിയുടെ പേര്. അമീറ എന്നാല്‍ അറബിയില്‍ രാജകുമാരി എന്നു തന്നെയാണ് അര്‍ഥം. മെയ് അഞ്ചിനാണ് ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. മമ്മൂട്ടിയുടെ പേരക്കുട്ടികളില്‍ ആദ്യത്തെ പെണ്‍കുഞ്ഞാണ് ദുല്‍ഖറിന്റെ മകള്‍.

മേക്കപ്പ് ആര്‍ട്ടിസ്റ്റായ രേഷ്മ ഗ്രെയ്‌സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഞ്ഞിന്റെ പേര് പുറത്തുവന്നിരിക്കുന്നത്. രേഷ്മയ്ക്ക് അയച്ചിരിക്കുന്ന താങ്ക്യൂ കാര്‍ഡിലാണ് കുഞ്ഞിന്റെ പേര് മറിയം അമീറ സല്‍മാന്‍ എന്ന് എഴുതിയിരിക്കുന്നത്.

അമല്‍നീരദ് സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം സിഐഎ പുറത്തിറങ്ങിയ ദിനം തന്നെയാണ് ദുല്‍ഖറിന് മകളും ജനിക്കുന്നത്. ‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

SHARE