അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണോ..? മറുപടിയുമായി അനുഷ്‌ക

ബാഹുബലി അണിയറയില്‍ പുരോഗമിച്ചപ്പോള്‍ തന്നെ അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മിലുള്ള ബന്ധം വാര്‍ത്തയായിരുന്നു. ചിത്രം തീയറ്ററുകളില്‍ അത്ഭുത വിജയം നേടി കുതിക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം ആരാധകര്‍ ആഘോഷിക്കുകയാണ്. പ്രിയ ജോഡി
വിവാഹിതരാകണമെന്ന ആവശ്യം പോലും ആരാധകര്‍ മുന്നോട്ട് വെച്ചിരുന്നു.

ആരാധകരെ ആവേശത്തിലാക്കുന്ന പ്രതികരണവുമായി അനുഷ്‌ക രംഗത്തെത്തിക്കഴിഞ്ഞു. ബാഹുബലിയുടെ വിജയവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് അനുഷ്‌ക തന്റെ മനസ്സിലുള്ളത് പറയാതെ പറഞ്ഞത്. പ്രഭാസാണോ റാണയാണോ കൂടുതല്‍ സെക്‌സിയെന്നായിരുന്നു അവതാരികയുടെ ചോദ്യം. റാണ തനിക്ക് സഹോദരനെപോലെയാണെന്നായിരുന്നു അനുഷ്‌കയുടെ മറുപടി.

എന്തായാലും അനുഷ്‌കയുടെ മറുപടി ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. തങ്ങളുടെ ആഗ്രഹം പോലെ ഇരുവരും ഒന്നിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം

SHARE