നയന്‍താരയ്ക്കു വില്ലന്‍ അനുരാഗ് കശ്യപ്; ഇമൈക്ക നൊടിഗള്‍ ട്രെയിലര്‍

ആര്‍ അജയ് ജ്ഞാനമുത്തു തിരകഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഇമൈക്ക നൊടിഗളുടെ ത്രസിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്.

നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ആര്‍ ഡി രാജശേഖരന്‍ ചിത്രീകരണം നിര്‍വ്വഹിച്ച ചിത്രത്തില്‍ ചിത്രസംയോജനം നടത്തിയിരിക്കുന്നത് ഭുവന്‍ ശ്രീനിവാസന്‍ ആണ്.

തമിഴ് ഹിപ് ഹോപ്പുകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ‘ഹിപ്‌ഹോപ് തമിഴ’നാണ് സിനിമയ്ക്ക് സംഗീതം ചെയ്തിരിക്കുന്നത്. ഡിമോണ്ടേ കോളനി എന്ന ആദ്യ ചിത്രത്തിലൂടെ അജയ് ജ്ഞാനമുത്തു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതാര്‍വാ റാഷി ഖന്ന എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. കാമിയോ ഫിലിംസിന്റെ ബാനറില്‍ സിജെ ജയകുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

SHARE