നയന്‍താരയ്ക്ക് വില്ലന്‍ അനുരാഗ് കശ്യപ്

നയന്‍താര പ്രധാനവേഷത്തിലെത്തുന്ന ഇമൈക്ക നൊടികളുടെ ഫസ്റ്റ്ലുക്ക് പുറത്ത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ഇതാദ്യമായാണ് അനുരാഗ് കശ്യപ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഥര്‍വ, റാഷി ഖന്ന എന്നിങ്ങനെ ഒരു വലിയ താരനിര പ്രത്യക്ഷപ്പെടുന്നുണ്ട്.
കാമിയോ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ സികെ ജയകുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഹിപ്പ് ഹോപ്പ് തമിഴ എന്നറിയപ്പെടുന്ന ജീവ, ആദി ദ്വയമാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

SHARE