സാര്‍ മാത്രമല്ലല്ലോ, ഏതെങ്കിലും സംവിധായകന്‍ വിളിച്ചോളും; ലാല്‍ ജോസിനോട് തര്‍ക്കുത്തരം പറഞ്ഞ അനുശ്രീക്ക് സംഭവിച്ചത്

റിയാലിറ്റി ഷോയിലൂടെ സിനിമരംഗത്ത് എത്തിയ താരമാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ വിജയിച്ചാല്‍ ലാല്‍ ജോസിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു ഓഫര്‍. ഷോയില്‍ ജയിച്ചാലും ഞാന്‍ നിന്നെ നായികയാക്കിയില്ലെങ്കിലോ എന്ന് ഒരിക്കല്‍ ലാല്‍ ജോസ് ചോദിച്ചു. ആ ചോദ്യത്തിന് അനുശ്രീയുടെ ഉത്തരം ഇങ്ങനെയായിരുന്നു. സാര്‍ മാത്രമല്ലല്ലോ ഷോ കാണുന്നത്. ഏതെങ്കിലും സംവിധായകന്‍ വിളിച്ചോളുമെന്നായിരുന്നു അനുശ്രീയുടെ മറുപടി. തര്‍ക്കുത്തരം പറഞ്ഞു ശീലിച്ചു പോയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നു താരം പറയുന്നു.
അനുശ്രീയുടെ മറുപടിയെല്ലാവരും തമാശയായി തന്നെ എടുത്തു. ലാല്‍ ജോസിന്റെ തന്നെ തമിഴ് സിനിമയിലേയ്ക്കാണു സെലക്ട് ചെയ്തത്. എന്നാല്‍ അതു നടന്നില്ല. നാട്ടില്‍ പോകുമ്പോള്‍ ആളുകള്‍ ചോദിക്കും സിനിമ തുടങ്ങിയില്ലെ എന്ന്. ആദ്യം ചമ്മലായിരുന്നു എന്നാല്‍ കുറച്ചു കഴിഞ്ഞ് അതു ശീലമായി, എല്ലാം മറന്നിരിക്കുമ്പോഴായിരുന്നു ഡയമണ്ട് നെക്ലേസിലേയ്ക്കു വിളിച്ചത്. പിന്നെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, റെഡ് വൈന്‍, തുടങ്ങിയ പ്രേക്ഷകര്‍ ഏറ്റെടുത്ത പല സിനിമകളുടെയും ഭാഗമായി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം വ്യക്തമാക്കിയത്.

SHARE