ബോളിവുഡില്‍ ഒരു കൈനോക്കാന്‍ യുവി; സഹോദരനുവേണ്ടി ഇതല്ല, ഇതിനപ്പുറവും ചെയ്യും

കഴിഞ്ഞ വര്‍ഷമാണ് നടിയായ ഹസല്‍കീച്ചിനെ വിവാഹം കഴിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരന്‍ യുവരാജ് സിംഗ് ബോളിവുഡ് ബാന്ധവം തുടങ്ങിയത്. ദേ പിന്നാലെ താരം ബോളിവുഡില്‍ പടം പിടിക്കാനൊരുങ്ങുകയാണ്. അതും സ്വന്തം ചേട്ടനും കഴിഞ്ഞ വര്‍ഷം വിവാദ നായകനുമായി മാറിയ സോറാവറിനെ ബോളിവുഡിന്റെ ഭൂമികയിലേക്ക് നയിക്കാന്‍ വേണ്ടി.

ഇതിനായുള്ള ചര്‍ച്ചകള്‍ ചില അറിയപ്പെടുന്ന നിര്‍മ്മാണ കമ്പനികളും സിനിമാക്കാരുമായും ചേര്‍ന്ന് യുവിയും മാതാവ് ശബ്‌നവും നടത്തുന്നതായിട്ടാണ് വര്‍ത്തമാനം. സഹോദരനെ കളത്തിലിറക്കാന്‍ ഒരു നല്ല തുക ഇറക്കാന്‍ യുവി തയ്യാറാണെ്‌നാണ് ഒരു ഫ്രാഞ്ചൈസി ഒരു ടാബ്‌ളോയിഡിന് നല്‍കിയ റിപ്പോര്‍ട്ട്. ചേട്ടനെ നായകനാക്കാന്‍ യുവിയും മാതാവും നിരന്തര ശ്രമം നടത്തുന്നുമുണ്ട്.

സോറാവറിനെ നടനാക്കാന്‍ ഇറങ്ങിത്തിരിച്ച് ചെരുപ്പ് തേഞ്ഞതോടെയാണ് യുവി സ്വന്തമായി പണം മുടക്കാമെന്ന് തീരുമാനിച്ചത്. യുവിയുടെ ടേംസ് ആന്റ കണ്ടീഷന്‍ അംഗീകരിച്ചിരിക്കുന്ന നിര്‍മ്മാതാക്കാള്‍ ജേഷ്ഠനെ സുന്ദരനാക്കാന്‍ സോറാവറിനോട് ഭാരം കുറയ്ക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ജേഷ്ഠന് വേണ്ടി മുന്‍നിര നായികമാരെയും തേടുന്നുണ്ട്. നടിയെ കിട്ടിയാല്‍ ഉടന്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നാണ് കേള്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് യുവിയുടെ സഹോദരന്‍ വിവാദഭാര്യ ആകാംഷാ ശര്‍മ്മയുടെ പേരില്‍ വാര്‍ത്തയില്‍ ഇടം പിടിച്ചത്. യുവിയുടെ മാതാവ് കാരണമാണ് വിവാഹബന്ധം വേര്‍പെട്ടതെന്നും കടുത്ത ഗാര്‍ഹിക പീഡനമാണ് സഹിക്കേണ്ടി വന്നതെന്നും ആകാംഷ ആരോപിച്ചു സോറാവറിനും മാതാവിനും എതിരേ പരാതി പോലും ഇവര്‍ നല്‍കി. ബിഗ്‌ബോ10 ല്‍ മത്സരാര്‍ത്ഥി കൂടിയായിരുന്നു ആകാംഷ.

SHARE