ബാഹുബലി നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; ആറംഗസംഘം പിടിയില്‍

ഹൈദരാബാദ്: വിജയകരമായി പ്രദര്‍ശനം തുടരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ വ്യാജവീഡിയോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം പിടിയില്‍. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അടക്കമുള്ളവരില്‍നിന്നു 15 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച ആറംഗസംഘമാണ് ഹൈദരാബാദ് പോലീസിന്റെ പിടിയിലായത്.

സംഘത്തിന്റെ വ്യാജവീഡിയോ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞമാസം 29നാണ് സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ പ്രസാദ് ദേവിനേനി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഘം പിടിയിലാകുകയായിരുന്നു.

സംഘത്തില്‍ അംഗമായ ദിവാകര്‍ എന്നയാള്‍ക്ക് ബിഹാറില്‍ സ്വന്തമായി തിയറ്ററുണ്ട്. ഇവിടെനിന്നു പകര്‍ത്തുന്ന സിനിമയുടെ വ്യാജപ്രിന്റ് സംഘത്തിന് ഇയാള്‍ കൈമാറുകയും നിര്‍മാതാക്കളില്‍നിന്നു പണം തട്ടാന്‍ ഉപയോഗിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇത് ഇന്റ ൃര്‍നെറ്റില്‍ അപ്ലോഡ് ചെയ്തും സംഘം പണം സമ്പാദിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

SHARE