ടുവീലര്‍ വിപണിയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ; വിറ്റഴിച്ചത് 1.77 കോടി വാഹനങ്ങള്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ടുവീലര്‍ വിപണിയെന്ന സ്ഥാനം ചൈനയെ പിന്തള്ളി ഇന്ത്യ സ്വന്തമാക്കി. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ്(സിയാം), ചൈന അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് എന്നിവ പുറത്തുവിട്ട കണക്കുകളിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 1.77 കോടി യൂണിറ്റ് ടുവീലര്‍ വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതുപ്രകാരം ഇന്ത്യയില്‍ പ്രതിദിനം 48,000 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. 2016ല്‍ ചൈനയില്‍ 1.68 കോടി യൂണിറ്റ് ടുവീലറുകളാണ് വിറ്റഴിച്ചത്.

ചൈനയുടെ ടുവീലര്‍ വിപണിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളര്‍ച്ച താഴോട്ടാണ്. അതേസമയം കാര്‍വില്‍പ്പന വളര്‍ച്ചയിലാണെന്നും സിയാം ഡെപ്യൂട്ടി ഡിജി സുഗതോ സെന്‍ അറിയിച്ചു. ഇന്തോനേഷ്യയാണ് ടുവീലര്‍ വിപണിയില്‍ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 60ലക്ഷം യൂണിറ്റ് ടൂ വീലറുകളാണ് ഇവിടെ വിറ്റഴിച്ചത്. 2015ല്‍ ഇത് 65 ലക്ഷം യൂണിറ്റായിരുന്നു.

SHARE