ഐ.പി.എല്‍ കളിക്കിടയില്‍ യൂസഫ് പഠാന്റെ ചക്ക തീറ്റ വൈറല്‍

ഐ.പി.എല്‍ കളിക്കിടയില്‍ യൂസഫ് പഠാന്റെ ചക്ക തീറ്റ വൈറല്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസുഫ് പഠാന് ഇഷ്ടപ്പെട്ട പഴമേതെന്ന് അറിയാമോ? മലയാളികളുടെ സ്വന്തം ചക്കയാണത്രെ. ചക്ക ഒരുപാട് ഉള്ളതുകൊണ്ട് കേരളത്തിലുള്ളവര്‍ക്ക് ചക്കയോട് അത്ര താത്പര്യമില്ലെങ്കിലും യൂസുഫ് പഠാന്‍ നന്നായി ആസ്വദിച്ചാണ് ചക്ക കഴിച്ചത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുന്ന പഠാന്‍ അതിനിടയിലാണ് ചക്ക തിന്നാന്‍ സമയം കണ്ടെത്തിയത്.
തന്റെ ഹോട്ടല്‍ റൂമിലിരുന്ന് ചക്ക തിന്നുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് പഠാന്‍. ഇത്രയും രുചികരമായ ചക്ക എത്ര തിന്നിട്ടും മതിയാകുന്നില്ലെന്നും പഠാന്‍ ഫോട്ടോയോടൊപ്പം കുറിച്ചിട്ടുണ്ട്. ഏതായാലും പഠാന്റെ ഈ ചക്ക പ്രേമം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

SHARE