പ്രമുഖ നടനുമായി അതിരുവിട്ട അടുപ്പം; നടി ദിവ്യ ദര്‍ശിനി വിവാഹമോചത്തിന്റെ വക്കില്‍

സുചിത്രാ കാര്‍ത്തിക് എന്ന ഗായിക തമിഴ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത് അടുത്തിടെയാണ്. അമലാ പോള്‍, തൃഷ, ധനുഷ് തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങളാണ് സുചിലീക്‌സ് വഴി പുറത്ത് വന്നത്. എന്നാലിപ്പോള്‍ ഇതു വരെ ഒരു കുടുംബം തകര്‍ച്ചയുടെ വക്കിലെന്നായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

മിനി സ്‌ക്രീനിലെ ഏറ്റവും പോപ്പുലര്‍ താരമായ ദീദി എന്ന് വിളിക്കുന്ന ദിവ്യ ദര്‍ശിനി വിവാഹമോചത്തിന്റെ വക്കിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 2014ലാണ് ദീദിയും അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ശ്രീകാന്ത് രവിചന്ദ്രനുമായുള്ള വിവാഹം നടന്നത്. ആറു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നും നിയമപരമായി ബന്ധം വേര്‍പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായുമാണ് വാര്‍ത്തകള്‍ വരുന്നത്. ഇതിനു പിന്നില്‍ ധനുഷിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്.

ധനുഷുമായുള്ള അതിരുവിട്ട അടുപ്പവും സൗഹൃദവും ശ്രീകാന്ത് എതിര്‍ത്തതാണ് ഡിവോഴ്‌സ് തീരുമാനത്തില്‍ എത്തിച്ചതത്രേ. ഗായിക സുചിത്ര പുറത്തുവിട്ട ചിത്രങ്ങളില്‍ ഒന്നില്‍ കുടിച്ച് ബോധമില്ലാതെ ദീദി മറ്റൊരാളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം വൈറലായി മാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബന്ധം കൂടുതല്‍ വഷളായതത്രേ. ധനുഷ് ആദ്യമായി സംവിധാനം ചെയ്ത പവര്‍ പാണ്ടി എന്ന ചിത്രത്തില്‍ അതിഥി താരമായി ദീദി പ്രത്യക്ഷപ്പെടുന്നുണ്ട്. അമലാ പോളിനു പിന്നാലെ ദിവ്യ ദര്‍ശിനിയുടെ വിവാഹ മോചന വാര്‍ത്തയിലും ഇടം പിടിക്കുകയാണ് ധനുഷിന്റ് പേര്.

SHARE