സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; 20 പേര്‍ മരിച്ചു

തിരുപ്പതി: കര്‍ഷകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ചിറ്റൂര്‍ ജില്ലയില്‍ നിന്നും 25 കിലോ മീറ്റര്‍ മാറി യേര്‍പേഡ് പോലീസ് സ്‌റ്റേഷന് സമീപം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സുവര്‍ണമുഖി നദിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറിക്കെതിരെ പരാതി നല്‍കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.
ആന്ധ്രയിലെ ശ്രീകാളഹസ്തിയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിലെത്തിയ ട്രക്ക് പോലീസ് സ്‌റ്റേഷന് സമീപമുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിലാണ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റിലെ വൈദ്യുതി ലൈന്‍ പൊട്ടി താഴെ വീണു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷന് സമീപത്തെ കടകളും മറ്റു ചില വാഹങ്ങളും ഇടിച്ച ശേഷം കര്‍ഷകരിലേക്ക് കുതിക്കുകയായിരുന്നു.
പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് 14 പേര്‍ മരിച്ചതെന്ന് ഡി വൈ എസ് പി കെ എസ് നഞ്ചന്തപ്പ പറഞ്ഞു. സംഭവ ശേഷം ഒളിവില്‍ പോയ െ്രെഡവര്‍ക്കും കഌനര്‍ക്കുമായി തിരച്ചില്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

SHARE