അടിവസ്ത്രം പുറത്തു കണ്ടാലെന്തെന്ന് ആലിയ

സ്ത്രീകളുടെ അടി വസ്ത്രം പുറത്തു കാണുന്നത് വലിയ തെറ്റാണെന്നും, മോശമാണെന്നും, നാണക്കേടാണെന്നും കരുതുന്നവര്‍ക്ക് നിശബ്ദ മറുപടിയുമായി ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ദുബായില്‍ നടന്ന അവാര്‍ഡ് നിശയില്‍ തന്റെ വസ്ത്രത്തിലൂടെയാണ് ആലിയ ഒരു സ്‌റ്റേറ്റ്‌മെന്റ് മുന്നോട്ട് വെച്ചത്.
ചുവന്ന ക്രിസ്റ്റിയന്‍ ഡിയോര്‍ ഗൗണ്‍ ധരിച്ചു നില്‍ക്കുന്ന ഫോട്ടോയില്‍ ആലിയ പതിവു പോലെ സുന്ദരി തന്നെ. എന്നാല്‍ അതു തന്റെ നിലപാടു കൂടിയായിരുന്നു. ന്യൂഡില്‍ സ്ട്രാപ്പ് റെഡ്ഗൗണിനുള്ളില്‍ ഉള്‍ വസ്ത്രങ്ങളുടെ സ്ട്രാപ്പും കാണാമായിരുന്നു. സ്ത്രീകളുടെ ഉള്‍വസ്ത്രങ്ങളുടെ സ്ട്രാപ്പ് പുറത്തു കാണുന്നത് വലിയ നാണക്കേടാണെന്ന ധാരണ തെറ്റാണെന്ന് പറയുകയാണ് ആലിയ. ലക്ഷ്മി മെഹലായിരുന്നു ആലിയയുടെ സ്‌റ്റൈലിസ്റ്റ്.
ആലിയയുടെ വ്യത്യസ്തമായ ചിന്തയ്ക്ക് പിന്തുണയുമായി ആരാധകരും, നിരീക്ഷകരും, സ്‌റ്റൈലിസ്റ്റുകളും എത്തിയിട്ടുണ്ട്. ബോളിവുഡില്‍ ഇതൊരു ട്രെന്‍ഡായി മാറുമോ എന്ന് കാത്തിരുന്ന് കാണാം.

SHARE