മുരുകന്റെ കഴുത്തില്‍ അണിഞ്ഞ മാല ഇനി ഈ ആരാധകന് സ്വന്തം

പുലിമുരുകന്‍ ചിത്രത്തിലെ മുരുകന്റെ കഴുത്തില്‍ അണിഞ്ഞ മാല ഇനി ഈ ആരാധകന് സ്വന്തം. സിനിമ കണ്ട പ്രേക്ഷകരെയെല്ലാം ഒരു പോലെ ആകര്‍ഷിച്ച കാര്യങ്ങളില്‍ ഒന്നായിരുന്നു മുരുകന്റെ കഴുത്തിലെ ആ മാല. ലാലേട്ടന്‍ ധരിച്ച ആ മാല കിട്ടിയാല്‍ എന്തായിരിക്കും ഒരു ശരാശരി ആരാധകന്റെ സന്തോഷം?. എങ്കില്‍ കട്ട ലാലേട്ടന്‍ ഫാനായ ആരാധകന്‍ മത്സര ലേലത്തിലൂടെ വന്‍ വില നല്‍കി ആ മാല സ്വന്തമാക്കി. എറണാകുളം സ്വദേശിയായ അരുണ്‍ പ്രഭാകറാണ് മാല സ്വന്തമാക്കിയത്.
ലാലേട്ടന്റെ പുലിമുരുകന്‍ മാല ലേലത്തില്‍ 1.15 ലക്ഷം രൂപ നല്‍കിയാണ് അരുണ്‍ സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ വെബ്‌സൈറ്റിലൂടെ ലേലത്തില്‍ വെച്ച സാധനങ്ങളില്‍ ഏറ്റവും ഡിമാന്റും മാലയ്ക്കായിരുന്നു. അങ്ങനെയാണ് വലിയ മത്സരത്തിനൊടുവില്‍ സ്വപ്ന മാല അരുണ്‍ സ്വന്തമാക്കിയത്.
ലേലത്തിലൂടെ ലഭിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. വിപുലമായ ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ അരുണിന്റെ കഴുത്തില്‍ മാല അണിയിച്ചു.

SHARE