ഭീമനാകാന്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും?

ഭീമനാകാന്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും? എം ടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വി എ ശ്രീകുമാര്‍ മോനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം എന്ന ചിത്രം ഇന്ത്യയില്‍ ഒട്ടുമിക്ക ഭാഷകളിലും ഇറങ്ങുന്നുണ്ട്. ചിത്രത്തില്‍ ഭീമനായി എത്തുന്നതു മോഹന്‍ലാലാണ്. 1000 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണു മഹാഭാരതം. ഗള്‍ഫ് വ്യവസായിയായ ബി ആര്‍ ഷെട്ടിയാണു ചിത്രം നിര്‍മ്മിക്കുന്നത്. 60 കോടി രൂപയാണ് ഈ ചിത്രത്തില്‍ ഭീമനാകാനായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം.

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. നിലവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതു 60 കോടി പ്രതിഫലം വാങ്ങുന്ന സല്‍മാന്‍ ഖാനാണ്. ഒന്നര വര്‍ഷമാണു ചിത്രത്തിനായി മോഹന്‍ലാല്‍ ചിത്രത്തിനായി നീക്കി വയ്ക്കുന്നത്. ഈ കാലയാളവില്‍ മോഹന്‍ലാല്‍ മറ്റൊരു സിനിമയും ചെയ്യില്ല. ഇതുവരെ വാങ്ങിരുന്നത് ഒരു ചിത്രത്തിനു നാലുമുതല്‍ അഞ്ച് കോടി രൂപ വരെയാണ്. മലയാളത്തില്‍ മൂന്നര കോടി വരെയാണു വാങ്ങാറുള്ളത്. മോഹന്‍ലാലിനെ കൂടാതെ അമിതാഭ് ബച്ചന്‍, ആമീര്‍ ഖാന്‍, ഐശ്വര്യ റായ്, മഹേഷ് ബാബു, വിക്രം തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ടാകുമെന്നു പറയുന്നു.

SHARE