മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു ?

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിപ്പിക്കല്‍ നടപടികളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. എല്‍.ഡി.എഫ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ചത്. സര്‍ക്കാരിനെ അറിയിക്കാതെ കുരിശ് പൊളിച്ചത് ശരിയായില്ല. ഉദ്യോഗസ്ഥ നടപടികളെ സി.പി.ഐ ന്യായീകരിച്ചു. ഉദ്യോഗസ്ഥര്‍ ചെയ്തത് ശരിയാണെന്നും സി.പി.ഐ വ്യക്തമാക്കി.
കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചേക്കുമെന്ന് സൂചനയുണ്ട്. വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷി യോഗം വിളിക്കാനും ധാരണയായി. സഭാ മേലധ്യക്ഷന്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും യോഗം വിളിക്കും. തുടര്‍ നടപടികള്‍ ഇതിന് ശേഷം തീരുമാനിക്കും. ഇടതു മുന്നണിയിലടക്കം വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ ആലോചിക്കുന്നത്.
മൂന്നാര്‍ പ്രശ്‌നം വഷളാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ നിലപാട് സ്വീകരിച്ചു. നടപടിയുമായി മുന്നോട്ട് പോകണമെന്നും വി.എസ് വ്യക്തമാക്കി.

SHARE